Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Space Exploration

Malappuram

സ​ൻ​ഹ ഫാ​ത്തി​മ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ക്യാ​ന്പി​ലേ​ക്ക്

അ​ങ്ങാ​ടി​പ്പു​റം: ഇ​ന്ത്യ​യി​ലെ ഒ​ന്ന​ര​ല​ക്ഷം ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ​ൻ സ്പേ​സ് റി​സ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ​എ​സ്ആ​ർ​ഒ) ന​ട​ത്തി​യ പ​രീ​ക്ഷ​യി​ൽ സെ​ല​ക്‌ഷ​ൻ നേ​ടി എ​ൻ.​ സ​ൻ​ഹ ഫാ​ത്തി​മ.

യു​വി​ക ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ ക്യാ​ന്പി​ലേ​ക്ക് കേ​ര​ള​ത്തി​ൽ നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 11 കു​ട്ടി​ക​ളി​ൽ ഒ​രാ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സ​ൻ​ഹ. തി​രു​വ​ന​ന്ത​പു​രം വി​ക്രം സാ​രാ​ഭാ​യ് സ്പേ​സ് സെ​ന്‍റ​റി​ൽ മേ​യ് 11 മു​ത​ൽ 22 വ​രെ​യാ​ണ് ക്യാ​ന്പ്. ബ​ഹി​രാ​കാ​ശ ശാ​സ്ത്ര സാ​ങ്കേ​തി​ക​വി​ദ്യ​യി​ൽ താ​ത്പ​ര്യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി ഐ​എ​സ്ആ​ർ​ഒ ന​ട​ത്തു​ന്ന പ്രോ​ഗ്രാ​മാ​ണ് യു​വി​ക.

ചെ​മ്മ​ല എ​യു​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രാ​യ നീ​ലു​കാ​വി​ൽ എ​ൻ.​മു​ജീ​ബ് റ​ഹ്മാ​ന്‍റെ​യും ടി.​കെ.​ ഹ​സ്ന​യു​ടെ​യും മ​ക​ളാ​യ സ​ൻ​ഹ, പു​ലാ​മ​ന്തോ​ൾ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യും സീ​നി​യ​ർ എ​സ്പി​സി കേ​ഡ​റ്റു​മാ​ണ്.

പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പും സം​സ്ഥാ​ന സാ​മൂ​ഹ്യ​ശാ​സ്ത്ര കൗ​ണ്‍​സി​ലും ചേ​ർ​ന്നു സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന വാ​ർ​ത്ത​വാ​യ​ന ആ​ൻ​ഡ് എ​ഡി​റ്റിം​ഗ് മ​ത്സ​ര​ത്തി​ൽ എ ​ഗ്രേ​ഡ്, സം​സ്ഥാ​ന ജൈ​വ വൈ​വി​ധ്യ കോ​ണ്‍​ഗ്ര​സി​ലെ സിം​ഗി​ൾ പ്രോ​ജ​ക‌്ടി​ൽ എ ​ഗ്രേ​ഡ്, നാ​ഷ​ണ​ൽ ലെ​വ​ൽ അ​ബാ​ക്ക​സ് ഒ​ന്നാം റാ​ങ്കും നേടിയിട്ടുണ്ട്.

രാ​ജ​ല​ക്ഷ്മി ക​വി​താ പു​ര​സ്കാ​രം, ജി​ല്ലാ ബാ​ല​ശാ​സ്ത്ര പു​ര​സ്കാ​രം, പി.​ടി.​ ഭാ​സ്ക​ര​പ​ണി​ക്ക​ർ സ്മാ​ര​ക ട്ര​സ്റ്റ് ആ​ഗോ​ള ബാ​ല​ശാ​സ്ത്ര പ്ര​തി​ഭാ പു​ര​സ്കാ​രം എ​ന്നി​വ​യും എ​ൻ.​ സ​ൻ​ഹ ഫാ​ത്തി​മ സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Latest News

Corehub Up